Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safe Route

Kannur

ക​ണ്ണൂ​ർ-​വ​യ​നാ​ട് സു​ര​ക്ഷി​ത പാ​ത: ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​ലോ​ച​നാ യോ​ഗം ഇ​ന്ന്

കേ​ള​കം: ക​ന​ത്ത മ​ഴ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ-​വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സു​ര​ക്ഷി​ത​മാ​യ ബ​ദ​ൽ പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി ജ​ന​പ്ര​തി​നി​ധി​ക​ളും ത​ദ്ദേ​ശ​സ്ഥാ​പ​ന ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഇ​ന്ന് കേ​ള​ക​ത്ത് യോ​ഗം ചേ​രും. കേ​ള​കം പ്ര​സ് ഫോ​റം മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ 11ന് ​പ്ര​സ് ഫോ​റം ഓ​ഫീ​സി​ലാ​ണ് യോ​ഗം.

ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​ല​വി​ലു​ള്ള ത​ല​ശേ​രി-​പേ​ര്യ-​മാ​ന​ന്ത​വാ​ടി പാ​ത​യും കൊ​ട്ടി​യൂ​ർ-​ബോ​യ്‌​സ് ടൗ​ൺ ചു​രം റോ​ഡും പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ത്തി​ന് അ​ട​ച്ചി​ടേ​ണ്ടി വ​രു​ന്ന​ത് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സാ​ധാ​ര​ണ ജ​ന​ജീ​വി​ത​ത്തെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

45 വ​ർ​ഷ​മാ​യി ഉ​യ​രു​ന്ന കൊ​ട്ടി​യൂ​ർ-​അ​മ്പാ​യ​ത്തോ​ട്-​ത​ല​പ്പു​ഴ-44-ാം മൈ​ൽ സു​ര​ക്ഷി​ത പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​ലോ​ച​നാ യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പേ​രാ​വൂ​ർ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ളും പേ​രാ​വൂ​ർ, ക​ണി​ച്ചാ​ർ, കേ​ള​കം, കൊ​ട്ടി​യൂ​ർ, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സു​ര​ക്ഷി​ത പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കു​മെ​ന്ന് പ്ര​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Corehub Up